05 ജനുവരി 2021

ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി.
(VISION NEWS 05 ജനുവരി 2021)
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ജില്ലാ ബ്ലോക്ക് അംഗങ്ങൾക്കും വ്യാപാരികൾ സ്വീകരണം നൽകി.
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശേരി യൂണിറ്റിന്റെ  ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങുകൾ  വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

 
വാദ്യമേളങ്ങളുടെ അകമ്പടിയോട്  കൂടിയാണ് ജനപ്രതിനിധികളെ താഴെ ഓമശ്ശേരിയിൽ നിന്നും  പൊതുസമ്മേളന വേദിയായ ബസ്റ്റാൻഡ് പരിസരത്തേക്ക് എത്തിച്ചത്.
 വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് പ്രസിഡന്റ് എ കെ അബ്ദുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കാദിരിഹാജി, സൂപ്പർ അഹമ്മദ്കുട്ടിഹാജി, എംകെ രാജേന്ദ്രൻ,എംകെ ഹുസൈൻ,കെ ലത്തീഫ്, മുഹമ്മെദലിസുറുമ തുടങ്ങിയവർ ആശംസകൾ അർപ്പിച്‌ കൊണ്ട് സംസാരിച്ചു. 
ടൗൺ വികസനവുമായി ബന്ധപ്പെട്ട നിവേദനം യുണിറ്റ് വൈസ്പ്രസിഡന്റ് എംപി അഷ്‌റഫ് ഗ്രാമപഞ്ചായത് പ്രസിഡന്റ് നാസർ പുളിക്കലിന് കൈമാറി. 
രാജ്യ തലസ്ഥാനത്തു നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം സദസ്സിൽ അവതരിപ്പിച്ചു. 
ചടങ്ങിന് യുണിറ്റ് ജനറൽ സെക്രട്ടറി വിവി ഹുസൈൻ സ്വാഗതവും സികെ സലീം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only