23 ജനുവരി 2021

കൊടുവള്ളി നഗരസഭയിൽ പണമിടപാടുകൾ ഡിജിറ്റലാക്കുന്നു
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ പണമിടപാടുകൾ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവുകച്ചവടക്കാർക്ക് പരിശീലനം നൽകി. തെരുവുകച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ആത്മനിർഭർ നിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിച്ച തെരുവുകച്ചവടക്കർക്കാണ് പരിശീലനം നൽകിയത്.

ലീഡ്ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തിൽ 18 പേർ പങ്കെടുത്തു. തെരുവുകച്ചവടക്കാർക്ക് ക്യൂ.ആർ. കോഡ് സ്റ്റാൻഡ്‌ വിതരണം ചെയ്തു. പരിശീലനം നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി അധ്യക്ഷയായി.

സ്ഥിരംസമിതി ചെയർമാൻമാരായ ടി. മൊയ്തീൻകോയ, എൻ.കെ. അനിൽകുമാർ, റംല ഇസ്മായിൽ, സി.ഡി.എസ്. ചെയർപേഴ്സൺ പി.സി. വിമല, കമ്യൂണിറ്റി ഓർഗനൈസർ പി.സി. സീമ, ആർ.ബി.ഐ. റിസോഴ്സ്‌ പേഴ്സൺ റുഷിത, നഗരസഭാ സെക്രട്ടറി എസ്. സുമയ്യ ബീവി, സിറ്റിമിഷൻ മാനേജർ എം.പി. മുനീർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only