23 ജനുവരി 2021

മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ച; ആറുപേര്‍ അറസ്റ്റില്‍
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഹൈദരാബാദ് : തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മൂത്തൂറ്റ് ശാഖയില്‍ നിന്നും ഏഴരകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറുപേര്‍ പൊലീസ് പിടിയിലായി. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഹൊസൂരിലെ മുത്തൂറ്റ് ബ്രാഞ്ചില്‍ നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. 96000 രൂപയും പ്രതികള്‍ കൊള്ളയടിച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണം പൊലീസ് കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കൃഷ്ണഗിരി ജില്ലയില്‍ തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണു കൊള്ള നടന്നത്. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി.കൊല്ലുമെന്ന്ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only