05 ജനുവരി 2021

അയര്‍ലന്‍ഡില്‍നിന്ന് വിവരം ലഭിച്ചു; ഫേയ്‌സ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യാശ്രമം മുംബൈ പോലീസ് തടഞ്ഞു
(VISION NEWS 05 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 മുംബൈ: ആത്മഹത്യാ ശ്രമം ഫേസ്ബുക്കിലൂടെ ലൈവ് ചെയ്ത യുവാവിനെ പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തി. മുംബൈയിലെ 23കാരനെയാണ് മുംബൈ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂട രക്ഷിച്ചത്. അതിന് കാരണമായതാകട്ടെ, അയർലൻഡിലുള്ള ഫേയ്സ്ബുക്ക് ജീവനക്കാരനും.

മുംബൈയിലെ ധൂലെ സ്വദേശിയായ ധ്യാനേശ്വർ പാട്ടീൽ എന്ന യുവാവാണ്ഫേയ്സ്ബുക്ക് ലൈവിൽ കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഞായറാഴ്ച രാത്രി 8.10ഓടെയായിരുന്നു സംഭവം.

ഫേയ്സ്ബുക്കിന്റെ അയർലൻഡിലെ ഓഫീസിലുള്ള ജീവനക്കാരനാണ് ഈ ലൈവ് പോസ്റ്റ് കാണാനിടയായത്. സംഭവം മുംബൈയ്ക്ക് സമീപമുള്ള സ്ഥലത്താണെന്ന് മനസ്സിലാക്കിയ ഇദ്ദേഹം സൈബർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സൈബർ വിഭാഗം യുവാവിന്റെ കൃത്യമായ സ്ഥലം മനസ്സിലാക്കുകയും നാസിക് എസ്.പിയെ വിവരമറിയിക്കുകയും ചെയ്തു. ഒമ്പത് മണിയോടെ ഒരു സംഘം പോലീസ് യുവാവിന്റെ വീട്ടിലെത്തി യുവാവിനെ ആസ്പത്രിയിലെത്തിച്ചു.

അടിയന്തര ചികിത്സ നൽകിയതിനെ തുടർന്ന് യുവാവിന്റെ ജീവൻ രക്ഷപ്പടുത്താൻ സാധിച്ചതായി പോലീസ് അറിയിച്ചു. യുവാവ് അപകടനില തരണംചെയ്തതായും അവർ വ്യക്തമാക്കി.

ആത്മഹത്യാ ശ്രമം നടത്തുമ്പോൾ യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. തൊഴിൽരഹിതനും കോളേജ് പഠനം പാതിവഴിയിൽ നിർത്തിയ ആളുമായ ഇയാൾ മുൻപും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഇയാളുടെ അമ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only