ഹരിദ്വാർ:ഒരുദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇരുപതുവയസ്സുകാരി. ദേശീയ പെണ്കുട്ടി ദിനത്തിന്റെ ഭാഗമായാണ് ഹരിദ്വാർ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഇന്ന് ഒരു ദിവസത്തേക്ക് സംസ്ഥാന മുഖ്യമന്ത്രിയായത്.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്ത യോഗത്തിൽ അവർ പങ്കെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗത്തിൽ സന്നിഹിതനായിരുന്നു.സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സംഭവം.
റൂർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബി.എസ്.സി അഗ്രികൾച്ചർ വിദ്യാർത്ഥിയാണ് സൃഷ്ടി ഗോസ്വാമി. "ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം തന്നതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനു ഞാൻ നന്ദി പറയുന്നു. " അവർ പറഞ്ഞു.
കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം എല്ലാ വർഷവും ജനുവരി 24 നു ദേശീയ പെൺകുട്ടി ദിനമായി ആചരിക്കുന്നുണ്ട്. ദേശീയ പെൺകുട്ടി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
Post a comment