25 ജനുവരി 2021

ബ്ര​സീ​ലി​ൽ ക്ല​ബ് ഫു​ട്ബോ​ൾ ടീം ​സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്ന് ആ​റു മ​ര​ണം
(VISION NEWS 25 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സം​പൗ​ളോ: ബ്ര​സീ​ല്‍ ക്ല​ബ്ബ് ഫു​ട്‌​ബോ​ള്‍ ടീം ​പാ​ൽ​മാ​സ് സ​ഞ്ച​രി​ച്ച ചെ​റു വി​മാ​നം ത​ക​ര്‍​ന്ന് ആ​റു പേ​ർ മ​രി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റും നാ​ലു ക​ളി​ക്കാ​രും പൈ​ല​റ്റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ടൊ​ക്കാ​ന്‍റി​ന​ൻ​സ് ഏ​വി​യേ​ഷ​ൻ അ​സോ​സി​യേ​ഷ​നി​ലെ റ​ൺ​വേ​യി​ൽ നി​ന്ന് ഗോ​യാ​നി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ലൂ​ക്കാ​സ് മീ​ര, ക​ളി​ക്കാ​രാ​യ ലൂ​ക്കാ​സ് പ്രാ​ക്സെ​ഡ​സ്, ഗി​ൽ​ഹെ​ർ നോ, ​റാ​നു​ലെ, മാ​ർ​ക്ക​സ് മോ​ളി​നാ​രി, പൈ​ല​റ്റ് വാ​ഗ്ന​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം, ഏ​തു ത​ര​ത്തി​ലു​ള്ള വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ക്ല​ബ് അ​റി​യി​ച്ചി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച കോ​പ വെ​ർ​ഡെ​യി​ൽ പാ​ൽ​മാ​സ് ക​ളി​ക്കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only