14 January 2021

ജനപ്രതിനിധികൾ സാധാരണക്കാരുടെ വേദന അറിയുന്ന വരാകണം. എം.കെ രാഘവൻ എം.പി.
(VISION NEWS 14 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി: ജനപ്രതിനിധികൾ സാധരാണ കാരുടെ വേദന അറിയുന്നവരും, വികസന കാഴ്ചപാട്  ഉള്ളവരുമാകണമെന്ന് എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു.  
കൊടുവള്ളി നിയോജകമണ്ഡലത്തിൽ തദ്ദേശഭരണ  സ്ഥാപനങ്ങളിലേക്ക് വിജയിച്ച കോൺഗ്രസ്സ് പ്രതിനിധികൾക്ക് INTUC കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ INTUC  ജില്ലാ പ്രസിഡണ്ട് കെ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് പി.ആർ മഹേഷ് അധ്യക്ഷത വഹച്ചു.  ഡി.സി.സി ജനസെക്രട്ടറി പി.സി ഹബീബ് തമ്പി, സി.ടി ഭരതൻ മാസ്റ്റർ, എം.എം വിജയകുമാർ, ഐ.പി രാജേഷ്, പി.കെ സുലൈമാൻ മാസ്റ്റർ, സി.പി അബ്ദുൾ റസാഖ്, കെ.പി അശോകൻ, പി.കെ മനോജ് കുമാർ, കെ.കെ.ആലി മാസ്റ്റർ, വി.കെ.സുബൈർ, എം.എം രാധാമണി, കെ.രാജൻ, പി.സി ജമാൽ, പി.കെ ഗംഗാധരൻ, ടി.കെ പുരുഷോത്തമൻ, ഒ.കെ.നജീബ്, പി.ഷഫീഖ് മാസ്റ്റർ, എം.കെ രാഘവൻ, പി.സി വാസു, പി.സി മൊയ്തീൻകോയ, കെ.എം മുസ്തഫ, വി.പി അഷ്റഫ്  എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only