12 January 2021

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് സമരരാവ്‌
(VISION NEWS 12 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമടവൂർ :  ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരരാവ് സംഘടിപ്പിച്ചു.  കാർഷിക ബില്ലിനെതിരെ  പ്രക്ഷോഭം നയിക്കുന്ന  കർഷകരുടെ പ്രതിഷേധത്തെ പോലും വക വെക്കാതെ കോർപ്പറേറ്റുകൾ ക്ക് വേണ്ടി കേന്ദ്ര സർക്കാർ നില കൊള്ളുന്ന ദയനീയ അവസ്ഥ യാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ പ്രസ്ഥാവിച്ചു. മടവൂർ പുതുക്കുടിപ്പുറത്ത് താഴം പാടത്തു വെച്ചു നടന്ന സമരരാവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്‌ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഒലീവ് പബ്ലിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹനാസ് സമര സന്ദേശം നൽകി.  ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി സമരഗീതം ആലപിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ,
കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  രാഘവൻ അടുക്കത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ. സലീം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.ടി.എം. ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സലീന സിദ്ധീഖലി, കെ.പി. മുഹമ്മദൻസ്,  എ.പി.നാസർ മാസ്റ്റർ, കെ.കുഞ്ഞാമു, പി.കെ. സുലൈമാൻ മാസ്റ്റർ, വി.കെ. സുബൈർ, എം.എ. ഗഫൂർ മാസ്റ്റർ, ടി. മൊയ്‌തീൻ കോയ,  മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി, ട്രഷറർ ഒ.കെ. ഇസ്മായിൽ, ഭാരവാഹികൾ ആയ അർഷദ് കിഴക്കോത്ത്, സൈനുദ്ദീൻ കെ.കെ, ജാഫർ നരിക്കുനി, കെ.സി. ഷാജഹാൻ,   മുജീബ് ചളിക്കോട്   ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കെ.വി.ലളിത, മുസ്തഫ ചക്കാലക്കൽ, ആരാമം കോയ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ജുറൈജ്. കെ, പൂളോട്ടുമ്മൽ, സോഷ്മ സുർജിത്, സി.പി. അസീസ്, കോട്ടക്കൽ, ഫാത്തിമ മുഹമ്മദ്‌, ഫെബിന അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹർ കൊട്ട ക്കാവയൽ നന്ദി യും പറഞ്ഞു. പഞ്ചായത്ത്‌ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയനും ഐ.എൻ.ടി.യു.സി തുടങ്ങി നിരവധി സംഘടന കൾ അഭിവാദ്യങ്ങൾ അർപ്പിച്ചു.

കർഷകർക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് സമര രാവിന് സമാപനം
............................

മടവൂർ : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര രാവിന് സമാപനം. മടവൂർ പുതുക്കുടി പ്പുറത്ത് താഴം പാടത്ത്  വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു രാവിലെ 10 മണിക്കാണ് സമാപിച്ചത്. പുലർച്ചെ   വൈറ്റ് ഗാർഡ് വളന്റിയർമാർ അഭിവാദ്യമർപ്പിച്ചു
സമര പന്തലിലെത്തി. ജില്ലാ പ്രവർത്തക സമിതി അംഗം റാഫി ചെരച്ചോറ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. അബ്ദുറഹിമാൻ, എം. എസ്.എഫ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി കെ.പി. ഷബീറലി, തുടങ്ങിയവർ സമര രാവിന് നേതൃത്വം നൽകി. കെഎംസിസി, എം.എസ്.എഫ്  തുടങ്ങിയ  വിവിധ കമ്മിറ്റി കൾ അഭിവാദ്യമർപ്പിച്ചു. രാവിലെ നടന്ന സമാപനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ. കൗസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ എ.പി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി.അയ്യൂബ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികൾ ആയ ടി.കെ. അബൂബക്കർ മാസ്റ്റർ, കെ.പി. അബ്ദുസ്സലാം, പി. മുഹമ്മദലി മാസ്റ്റർ, ടി. അബ്ദുറഹിമാൻ മാസ്റ്റർ, ഗ്രാമ  പഞ്ചായത്ത്‌ മെമ്പർ സന്തോഷ്‌ മാസ്റ്റർ, ടി. അലിയ്യി മാസ്റ്റർ,കാസിം കുന്നത്ത്, വി.സി. ഹമീദ് മാസ്റ്റർ, വി.സി.റിയാസ് ഖാൻ, യു.പി. അസീസ് മാസ്റ്റർ, ടി. മൊയ്‌തീൻ കുട്ടി, മുജീബ് കെ.കെ , കെ. അബ്ദുൽ അസീസ് മാസ്റ്റർ, പി.കെ. ഹനീഫ, നൗഫൽ പുല്ലാളൂർ,  വിവിധ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ ഷമീർ പറക്കുന്ന്, വി.കെ. സൈദ്, എം.കെ.സി അബ്ദുറഹിമാൻ, എൻ.കെ. മുഹമ്മദലി, ഒ.പി. മജീദ്, മുനവ്വർ സാദത്ത്, സഹദ് വെണ്ണക്കോട് , ബി.സി.ഷാഫി, നൗഷാദ് പന്നൂർ, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ സുബൈർ കൊടുവള്ളി, ടി.എ.ഹമീദ്, റാസിഖ് വളപ്പിൽ, കെ.വി.ജലീൽ,   പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ ഹസീബ് പുല്ലാളൂർ, ഇ.പി. സലീം, അനീസ് മടവൂർ, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും അൻവർ ചക്കാലക്കൽ നന്ദി യും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only