25 ജനുവരി 2021

ഒമാന്‍ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും
(VISION NEWS 25 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്‍റെ കര അതിർത്തികൾ അടച്ചത്.

ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാനാണ് ഇന്ന് നടന്ന സുപ്രിം കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18ന് വൈകുന്നേരം ആറു മണി മുതലാണ് ഒമാന്‍റെ കര അതിർത്തികൾ അടച്ചത്. കോവിഡിന്‍റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് സംബന്ധിച്ച സ്പെഷ്യൽ ടെക്നികൽ സംഘത്തിന്‍റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നീട്ടാൻ തീരുമാനമായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും സുപ്രിം കമ്മിറ്റി യോഗത്തിൽ അവലോകനം ചെയ്തു.

സൗദിയിൽ വിദേശികൾക്ക് തൊഴിൽ നഷ്ടം; മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു


സൗദിയിൽ മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. എന്നാൽ ഇതേ കാലയളവിൽ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി. വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം 10.2 ദശലക്ഷം വിദേശ തൊഴിലാളികൾ മാത്രമേ സൗദിയിലുള്ളൂ. അതായത്, മൂന്ന് മാസത്തിനിടെ 2,57,200 ഓളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരും, ഗാർഹിക തൊഴിലാളികളും, കൃഷി തൊഴിലാളികളുമുൾപ്പെടും.

ഇതോടെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടര ശതമാനത്തിന്‍റെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതേ കാലയളവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. 15.4 ശതമാനമുണ്ടായിരുന്ന സ്വദേശികളിലെ തൊഴിൽ രഹിതരുടെ തോത് 14.9 ശതമാനമായി കുറഞ്ഞു. നിലവിൽ സ്വദേശികൾക്കിടയിൽ 7.9 ശതമാനം പുരുഷന്മാരും, 30.2 ശതമാനം വനിതകളും തൊഴിൽ രഹിതരാണ്. വിവിധ മേഖലകളിൽ സ്വദേശി വൽക്കരണം ശക്തമായി തുടരുന്നതിനാൽ വരും കാലങ്ങളിൽ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് സൂചന.


കടപ്പാട് :കേരള ന്യൂസ്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only