റിയാദ്: യുഎയിൽ നിന്നും ദേശീയ വിമാന കമ്പനിയായ എമിറെറ്റ്സും ഫ്ളൈ ദുബായിയും സഊദിയിലേക്കുള്ള യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. സഊദി ആഭ്യന്തര മന്ത്രാലയം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചതിനെ അടിസ്ഥാനത്തിലാണ് സർവ്വീസുകൾ പുനഃരാരംഭിക്കുന്നതായി ഇരു വിമാന കമ്പനികളും അറിയിച്ചത്. ഇതോടെ ഇന്ത്യക്കാർക്ക് ദുബായ് വഴി നേരത്തെയുണ്ടായിരുന്നത് പോലെ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം സഊദിയിലേക്ക് അനായേസേന പ്രവേശനം സാധ്യമാകുമെന്ന് ഉറപ്പായി.
ജനിതക മാറ്റം സംഭവിച്ച രാജ്യങ്ങളിൽ നിന്നും സഊദിയിലേക്ക് നേരിട്ട് പ്രവേശനം നൽകുകയില്ലായെന്ന ആഭ്യന്തര മന്ത്രാലയ പ്രസ്താവനയെ തുടർന്നായിരുന്നു സംശയം ഉയർന്നത്. യുഎഇയിൽ ഏതാനും പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, വളരെ കുറഞ്ഞ കേസുകളായതിനാൽ സഊദിയുടെ ലിസ്റ്റിൽ യുഎഇ ഉൾപ്പെടാത്തതിനെ തുടർന്നാണ് പ്രവേശനം സാധ്യമായത്.
നാളെ മുതലാണ് എമിറേറ്റ്സ് സർവ്വീസുകൾ പുനഃരാരംഭിക്കുന്നത്. ജനുവരി നാല് മുതൽ തങ്ങളുടെ വിമാനങ്ങൾ സഊദിയിലേക്ക് സർവ്വീസ് നടത്തുമെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നാലിനുള്ള എമിറേറ്റ്സിന്റെ 2803 വിമാന സർവ്വീസായിരിക്കും ആദ്യമെന്നു വക്താവ് കൂട്ടിച്ചേർത്തു. തങ്ങളുടെ വിമാനങ്ങൾ ദമാം കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനടത്താവളത്തിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ടെന്നും ഫെബ്രുവരി മുതൽ.
Post a comment