24 ജനുവരി 2021

മൂഴിക്കലിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു.
(VISION NEWS 24 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട്: മൂഴിക്കലിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. പറമ്പിൽക്കടവ് കല്ലിട്ടനടക്കൽ കേലാട്ട് മുഹമ്മദ് (ബാവ 41) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അപകടം.

ഇൻഡസ്ട്രിയൽ ജോലികൾ ഏറ്റെടുത്തുനടത്തുന്ന മുഹമ്മദ് ബൈക്കിൽ മർകസിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.വൈ.എസിന്റെ സജീവപ്രവർത്തകനായിരുന്നു. കുഞ്ഞാലി ഗുരുക്കൾ- റുഖിയ ദമ്പതിമാരുടെ മകനാണ്.

ഭാര്യ: റാഷിദ. മക്കൾ: മുഹമ്മദ് നത്ഹർ അലി ബാദുഷ, അഹമ്മദ് അലി മഹ്ജാൻ, ആയിശ. സഹോദരങ്ങൾ: അസൂറ ബീവി, ആബിദ, അസിഫ്, ഡോ. സാജിദ, താഹാ യാസീൻ. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 12-ന്‌ പറമ്പിൽപള്ളി ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only