21 ജനുവരി 2021

കെ.മൂസക്കുട്ടി അനുസ്മരണം
(VISION NEWS 21 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സി.പി.ഐ.എം. മുന്‍ സംസ്ഥാന കമ്മറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എം.എഎല്‍.യു.മായ സഖാവ് കെ.മൂസ്സക്കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 22 ന് വൈകുന്നേരം 5 മണിക്ക് പരപ്പന്‍പൊയിലില്‍ വെച്ച് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനവും ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന സ്വീകരണവും സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ആര്‍.പി. ഭാസ്‌ക്കരക്കുറുപ്പ്, എസ്.എഫ്.ഐ. കേന്ദ്ര കമ്മറ്റി അംഗം രഹ്‌ന മലപ്പുറം തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ പി.സി.അബ്ദുല്‍ അസീസ്, പി.വിനയകുമാര്‍, ടി.കെ.ബൈജു, കാരാട്ട് അബ്ദുല്‍ ഹഖ്, എ.കൃഷ്ണകുമാര്‍, എ.സി.ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only