01 ജനുവരി 2021

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും,സിനിമാവ്യവസായത്തിനും പ്രേക്ഷകര്‍ക്കും ആശ്വാസവാര്‍ത്തയുമായി സര്‍ക്കാര്‍.
(VISION NEWS 01 ജനുവരി 2021)
സിനിമാവ്യവസായത്തിനും പ്രേക്ഷകര്‍ക്കും ആശ്വാസവാര്‍ത്തയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും. ആകെ സീറ്റുകളുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ തിയറ്ററുകള്‍ക്കെതിരെ കര്‍ശനനടപടി. ഉല്‍സവങ്ങളില്‍ കലാപരിപാടികളാകാം. ആരാധനാലയങ്ങളിലെ ഉല്‍സവങ്ങളില്‍ കലാപരിപാടികള്‍ക്ക് അനുമതി നല്‍കി. ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്‍ഡോറില്‍ പരമാവധി ഇരുനൂറും പേരെ അനുവദിക്കും. മറ്റ് കലാസാംസ്കാരികപരിപാടികളും നിയന്ത്രണം പാലിച്ച് നടത്താന്‍ അനുമതി. സ്പോര്‍ട്സ് പരിശീലനത്തിനും നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കി.പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കും. വയോധികര്‍ക്കായി ജനുവരി 10ന് അഞ്ച് സേവനങ്ങള്‍ വിജ്ഞാപനം ചെയ്യും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേകപരിപാടി തുടങ്ങും.ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷംരൂപയുടെ സ്കോളര്‍ഷിപ്. രണ്ടരലക്ഷംരൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സഹായം. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും. അഴിമതിമുക്തകേരളം പദ്ധതിയും പ്രഖ്യാപിച്ചു. അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്‍കാന്‍ പ്രത്യേകഅതോറിറ്റി. വിവരം നല്‍കുന്നവരുടെ പേര് പുറത്തുവരില്ല; വിവരമറിയിക്കാന്‍ ഓഫിസുകളില്‍ പോകേണ്ടതുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only