കലർപ്പില്ലാത്ത, രുചികരമായ, ആവി പറക്കുന്ന നല്ല നാടൻ ഉച്ച ഊണ് കഴിക്കണേൽ കോഴിക്കോട് - വയനാട് റോഡിൽ മനോഹരമായ പൂനൂർ പുഴയുടെ ഓരത്ത് വെണ്ണക്കാട് തൂക്ക് പാലത്തിന് റോഡ് സൈഡിലെ ഈ വീട്ടിൽ ഊണ് കയിക്കാൻ കയറാം.
നല്ല വൃത്തിയുള്ള അന്തരീക്ഷം, മാന്യമായ പെരുമാറ്റം, രുചികരമായ ഭക്ഷണം, കൂടാതെ ന്യായമായ വിലയും - ഇതാണ് ഈ വീട്ടിൽ ഊണ് ആകർഷകമാക്കുന്ന ഘടകങ്ങൾ.
ചോറ്, അച്ചാർ, തോരൻ, കിച്ചടി, തീയ്യൽ, മീൻ കറി, സാമ്പാർ, പുളിശ്ശേരി, രസം, പച്ച മോര് എന്നിവ അടങ്ങുന്ന ഊണിന് മിതമായ വില.
ഉച്ച ആയാൽ കടയ്ക്ക് സമീപം റോഡരികിൽ ബൈക്കുകളുടേയും, കാറുകളുടേയും നിരയാണ്. ഒരു പ്രാവശ്യം ഇവിടുന്ന് കഴിച്ചിട്ടുള്ളവർ പിന്നീട് ഈ വഴി ഉച്ച സമയത്ത് പോയാൽ ഊണ് കഴിക്കാൻ ഇവിടെ കേറുമെന്നത് തീർച്ചയാണ്. ഉച്ച ഊണ് മാത്രമേ ഇവിടെ ലഭിക്കു.
ഒരു സമയം 30 ഓളം പേർക്ക് കഴിക്കാനുള്ള
സൗകര്യം ഒരുക്കിയിട്ടുണ്ട്
Post a comment