25 ജനുവരി 2021

ഇസ്ലത്തുൽ ഇസ്ലാം മദ്രസ വാർഷിക ജനറൽ ബോഡി യോഗം
(VISION NEWS 25 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഓമശ്ശേരി ഇസ്ലത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി : മദ്രസ യുടെ വാർഷിക ജനറൽ ബോഡി യോഗം ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.
സ്ഥലം മുദരിസ് ഹംസ റഹ്മാനി ഉദ്ഘാടനം നിർവഹിച്ചു.
ഹാഫിള് ഹനീഫ് ഫൈസി പ്രാർത്ഥന നടത്തി.
എം പി അഷ്റഫ് അദ്ധ്യക്ഷനായി.
പ്രവർത്തന റിപ്പോർട്ട് യു ഹുസൈൻ മാസ്റ്ററും വരവ് ചിലവ് കണക്ക് എ കെ മൊയ്തീനും അവതരിപ്പിച്ചു.
2021-23 വർഷത്തേക്കുള്ള കമ്മിറ്റി രൂപീകരണത്തിന് നാസർ ഫൈസി കൂടത്തായി നേതൃത്വം നൽകുകയും നിലവിലുള്ള കമ്മറ്റി തുടരുവാൻ തീരുമാനിക്കുകയും ചെയ്തു.
മുഹമ്മദ് അലി റഹീമി ആംശംസകൾ നേർന്നു.  പി വി അബ്ദുള്ള സ്വാഗതവും
കെ കെ ഉണ്ണിമോയി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only