താമരശേരി: ദേശീയപാതയോരത്ത് ജ്വല്ലറികുത്തിത്തുറന്ന് 16 പവന് സ്വര്‍ണവും 65,000 രൂപയും കവര്‍ന്നു. താമരശേരി പോസ്റ്റാഫീസിന് സമീപം പൊന്നകം ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ജ്വല്ലറി കുത്തിതുറന്നത് 126.890 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ വളകളും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവര്‍ച്ച ചെയ്തത്. ജ്വല്ലറിയ്ക്ക് സമീപത്തെ പച്ചക്കറി കച്ചവടക്കാര്‍ കട തുറക്കാനെത്തിയപ്പോള്‍ ജ്വല്ലറിയുടെ ഷട്ടർ തകര്‍ന്നതു കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.
താമരശേരി ഡിവൈഎസ്പി ഇ.പി. പൃഥ്വിരാജ്, ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. ജ്വല്ലറിയിലെ സിസിടിവി കാമറ പ്രവര്‍ത്തനരഹിതമായതിനാല്‍ സമീപത്തെ കടകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ രാത്രി ഒരു മണിയോടെ ഒരാള്‍ കടയിലേക്ക് നീങ്ങുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. ജ്വല്ലറിയിലുണ്ടായിരുന്ന മോതിരം, കമ്മലുകള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവ മോഷണം പോയിട്ടില്ല. ഇവ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ