05 ജനുവരി 2021

സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്ന് തുറക്കില്ല:തുടര്‍നടപടികൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന്
(VISION NEWS 05 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതിരുവനന്തപുരം: മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകൾ തുറക്കാൻ സര്‍ക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കില്ല. തുടര്‍നടപടികൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിൽ ഇളവുകൾ നൽകാതെ തിയറ്ററുകൾ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകൾ പറയുന്നത്. പകുതി കാണികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാ‍ർ നിലപാടും യോഗത്തിൽ ചര്‍ച്ചയാകും. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്. 

വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകൾ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ സര്‍ക്കാരിൽ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിയറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ർ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമാണ് സംഘടന കുറ്റപ്പെടുത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only