05 ജനുവരി 2021

യങ് ഇന്ത്യ അവാർഡ് ജേതാവിനെ അനുമോദിച്ചു
(VISION NEWS 05 ജനുവരി 2021)
 മടവൂർ: വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്പേസ്  കിഡ്സ് ഇന്ത്യ നടത്തുന്ന യങ് ഇന്ത്യ സയൻ്റിസ്റ്റ് അവാർഡിന് അർഹനായ മടവൂർ എ യു പി സ്കൂൾ പൂർവ വിദ്യാർഥി മുഹമ്മദ് മിദ് ലാജിനെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

 മുഹമ്മദ് മിഥിലാജ് തയ്യാറാക്കിയ ലൗസി ഡ്രൈവർ അലർട്ട് സിസ്റ്റം എന്ന തീമിനാണ് അവാർഡ് ലഭിച്ചത്. ഇന്ത്യയൊട്ടാകെ നടത്തുന്ന റോബോട്ടിക് മത്സരത്തിൽ ഗവൺമെന്റ് സ്കൂൾ തലത്തിൽ 11 പ്രൊജക്ടുകളാണ് അവാർഡിന് തിരഞ്ഞെടുത്തത് .കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിൻ്റെ 2018- 19 വർഷത്തെ ഇൻസ്പയർ അവാർഡ് , ഏഴാം  ക്ലാസ് യു എസ് എസ് സ്കോളർഷിപ്പ് വിജയിയും ഗിഫ്റ്റഡ്  സ്റ്റുഡന്റ് പ്രോഗ്രാം അംഗവും കൂടിയാണ് .
 മടവൂർ എ യു പി സ്കൂളിലെ പൂർവവിദ്യാർഥിയായ മുഹമ്മദ് മിദ് ലാജിൻ്റ തിളക്കമാർന്ന വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് നടന്ന ചടങ്ങിൽ  സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  എം പി രാജേഷ് ഉദ്ഘാടനം ചെയ്തു. പി യാസിഫ് ,വി ഷക്കീല ,എ പി വിജയകുമാർ, നൗഷാദ് എം കെ, സുലൈഖ, ഹഫീഫ, മൈമൂന ,കെ മുഹമ്മദ് ഫാറൂഖ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only