19 ജനുവരി 2021

അരീക്കുഴിയിൽ ഷാജഹാൻ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.
(VISION NEWS 19 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമടവൂർ: ജോലി ചെയ്യുന്നതിനിടയിൽ മരം വീണ് നട്ടെല്ല് പൊട്ടി ഗുരുതര പരിക്ക് പറ്റി കിടപ്പിലായ അരീക്കുഴിയിൽ ഷാജഹാന്റെ ചികിത്സക്കും കുടുംബത്തിന്റെ സംരക്ഷണത്തിനും വേണ്ടി മുക്കടം കാട് മസ്ജിദു റഹ്മ മഹല്ല് കമ്മറ്റി വിളിച്ചു ചേർത്ത വിവിധ മത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ വെച്ച് ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ മുഖ്യ രക്ഷാധികാരികളായും എം കെ രാഘവൻ എം പി, മന്ത്രി എ കെ ശശീന്ദ്രൻ,കാരാട്ട് റസാഖ് MLA, പി ടി എ റഹീം MLA, എൻ സുബ്രഹ്മണ്യൻ, കെ ചന്ദ്രൻ മാസ്റ്റർ, എം എ റസാക്ക് മാസ്റ്റർ, അടുക്കത്ത് രാഘവൻ, യു സി രാമൻ, അസീസ് സി പി എന്നിവർ രക്ഷാധികാരികൾ ആയും കെ സി അബു (ചെയർമാൻ ), പി അഷ്‌റഫ്‌ ഹാജി (കൺവീനർ ), അബ്ദുൽ അസീസ് എ പി (ഫൈനാ. കൺവീനർ ), അബ്ദുൽ ജലീൽ സഖാഫി, അസൈൻ ഹാജി പി, മരക്കാർ ഹാജി എം പി (വൈ. ചെയർമാൻമാർ )സൈനുദ്ധീൻ എം കെ, അഷ്‌റഫ്‌ മുണ്ടക്കൽ, അസീസ് ചാലിൽ (ജോ. കൺവീനർമാർ ) എന്നിവരെ ഭാരവാഹികൾ ആയും തിരഞ്ഞെടുത്തു. പി അഷ്‌റഫ്‌ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം പി ടി എ റഹീം MLA ഉൽഘാടനം ചെയ്തു. ടി കെ അബ്ദുൽ റഹ്മാൻ ബാഖവി, സുലൈമാൻ ദാരിമി, കെ സി അബു, അടുക്കത്ത് രാഘവൻ,സി പി അസീസ്, പുറ്റാൾ മുഹമ്മദ്‌, ടി അലിയ്യ് മാസ്റ്റർ, ചോലക്കര മുഹമ്മദ്‌ മാസ്റ്റർ, മണി കണ്ണൻകര, സി പി കിഷോർ കുമാർ, ഭാസ്കരൻ മാസ്റ്റർ ബാബു മോൻ,  ടി കെ പുരുഷോത്തമൻ, വിനോദരൻ സി, എൻ പി സുരേഷ് എ പി ഷമീർ, അജേഷ് കെ പി  എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ജലീൽ സഖാഫി സ്വാഗതവും എം പി മരക്കാർ ഹാജി  നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only