11 ജനുവരി 2021

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ടി പാ​ലാ ത​ങ്കം അ​ന്ത​രി​ച്ചു
(VISION NEWS 11 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  കൊ​ല്ലം: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നാ​ട​ക ന​ടി പാ​ലാ ത​ങ്കം (80) അ​ന്ത​രി​ച്ചു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി ആ​യി​രു​ന്നു. 300ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച അ​വ​ർ അ​ത്ര​ത്തോ​ളം ത​ന്നെ ചി​ത്ര​ങ്ങ​ളി​ൽ ശ​ബ്ദം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ അ​രു​ണാ​പു​ര​ത്ത് രാ​ഘ​വ​ൻ നാ​യ​രു​ടെ​യും ല​ക്ഷ്മി കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​ളാ​യി ജ​നി​ച്ച ത​ങ്കം 12ആം ​വ​യ​സി​ൽ ആ​ല​പ്പി വി​ൻ​സ​ന്റി​ന്‍റെ കെ​ടാ​വി​ള​ക്ക് എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only