08 ജനുവരി 2021

സംവരണം നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങളുടേത് കവർന്നെടുത്ത് കൊണ്ടാവരുത്: സയ്യിദ് ടി.പി.സി തങ്ങൾ
(VISION NEWS 08 ജനുവരി 2021)


ഓമശ്ശേരി: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് ഏർപ്പെടുത്തിയ സംവരണത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അത് ന്യൂനപക്ഷങ്ങളുടേത് കവർന്നെടുത്ത് കൊണ്ടാവരുതെന്നും ഇത് സർക്കാർ പുനഃപരിശോധിക്കണമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ പറഞ്ഞു. എസ്.വൈ.എസ് ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി ഓമശ്ശേരിയിൽ ജില്ലാ സാരഥികൾക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു തങ്ങൾ.ഓമശ്ശേരി ശംസുൽ ഉലമാ ഇസ്ലാമിക് സെൻററിൽ നടന്ന സ്വീകരണ സമ്മേളനം സമസ്ത മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുള്ള മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷനായി. ജില്ലാ സാരഥികളെ മൊമെൻ്റോ നൽകി സ്വീകരിച്ചു. ജില്ലാ ഭാരവാഹികളായ നാസർ ഫൈസി കൂടത്തായി, അബ്ദു റസാഖ് ബുസ്താനി, അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, പി.സി മുഹമ്മദ് ഇബ്രാഹിം, എ.പി.എം ബാവ ജീറാനി, മണ്ഡലം ജനറൽ സെക്രട്ടറി എ.ടി മുഹമ്മദ് മാസ്റ്റർ, ട്രഷറർ ബഷീർ ഹാജി കരീറ്റിപ്പറമ്പ് ,സെക്രട്ടറി കെ.പി.സി ഇബ്രാഹിം, എൻ മുഹമ്മദ് ഫൈസി, ഹംസ റഹ്മാനി, യു.കെ ഹുസൈൻ ഓമശ്ശേരി, ഇബ്രാഹിം പാറങ്ങോട്ടിൽ സംസാരിച്ചു.യു ഹുസൈൻ ഓമശ്ശേരി, സി ഇബ്രാഹിം വെളിമണ്ണ,ടി.ടി മജീദ് ഹാജി കണിയാർകണ്ടം, മുഹമ്മദ് ഫൈസി മങ്ങാട്, അബ്ദുൽ അസീസ് മുസ്ല്യാർ അമ്പലക്കണ്ടി സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഉമർ ഫൈസി മങ്ങാട് സ്വാഗതവും സെക്രട്ടറി മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only