07 ജനുവരി 2021

എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് നാളെ മുക്കത്ത് സ്വീകരണം നൽകും
(VISION NEWS 07 ജനുവരി 2021)


മുക്കം: 'അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ തിരുവനന്തപുരം മുതൽ മംഗലാപുരം വരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് നാളെ മുക്കത്ത് സ്വീകരണം നൽകും. വൈകുന്നേരം മൂന്ന് മണിക്ക് മുക്കം എം.എം.ഒ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറാംഗം കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, കോൺഗ്രസ് ജില്ലാ അധ്യക്ഷൻ യു. രാജീവൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only