16 January 2021

സാന്ത്വന ചികിത്സക്കായി സൗജന്യ വാഹനം: പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.
(VISION NEWS 16 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: ശാന്തി പാലിയേറ്റീവ് ആൻറ് ചാരിറ്റി ക്ലിനിക് പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. പാലിയേറ്റീവ് സർവ്വേ പ്രഖ്യാപനവും വാഹന സമർപ്പണവും നടന്നു. സർവ്വേ  ഭാഗമായി ഓമശ്ശേരി 6,7 വാർഡുകളിലെ കിടപ്പു രോഗികളെ കുറിച്ചുള്ള സമ്പൂർണ്ണ സർവ്വേ നടത്തും.കഴച്ചിക്കോട്ടുചാലിൽ കെ.സി. മുഹമ്മദ് ഹാജിയുടെ കുടുംബം നൽകിയ വാഹനം, സി.എ.ആയിശ നൽകിയ വീൽ ചെയർ എന്നിവ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.  ചെയർമാൻ ഒ.പി. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ക്ലിനിക് പ്രസിഡൻ്റ്  എം.കെ.രാജേന്ദ്രൻ പാലിയേറ്റീവ് സന്ദേശം നൽകി.ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എ. ആയിശ, ഫാത്തിമ അബു, എ.എച്ച്.ഐ സജീർ,എ.മൊയ്തീൻ കുട്ടി മാലവി, പി.അബ്ദുല്ല, എം.അബ്ദു ലത്തീഫ്, മനോഹരൻ, ശിഹാബുദ്ദീൻ വെളിമണ്ണ, എ.സത്താർ, യു.കെ.സൈനബ 
എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only