18 January 2021

നിർദ്ധിഷ്ട ചുങ്കം ലിങ്ക് റോഡ് അലൈമെൻ്റ് നടപടികൾ പൂർത്തിയായി; കാരാട്ട് റസാഖ് എം എൽ എ.
(VISION NEWS 18 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:
 താമരശ്ശേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി 2016-17 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച 20 കോടി രൂപ  വകയിരുത്തി കിഫ് ബി മുഖേന നടപ്പിലാക്കുന്ന ചുങ്കം ലിങ്ക് റോഡ് പദ്ധതിയുടെ ഫിസി ബിലിറ്റി സർവ്വേയും, അലൈമെൻ്റ് നടപടികളും പൂർത്തിയായതായി കാരാട്ട് റസാഖ് എം എൽ എ അറിയിച്ചു.നിലവിൽ ചുങ്കം ചെക് പോസ്റ്റിൽ നിന്നും ആരംഭിച്ച് മുക്കം റോഡിലൂടെ കുടുക്കി ലുമ്മാരം അങ്ങാടിയിൽ എത്തി അവിടെ നിന്നും അണ്ടോണ വഴി താഴെ പരപ്പൻപൊയിലിൽ ദേശീയ പാതയിൽ അവസാനിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യവും, 12 മീറ്റർ വീതിയിലുമാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്.പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുകാരായ കേരള റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനു വേണ്ടി സാധ്യത പഠനവും, അലൈൻമെൻ്റും, ഡ്രോയിംഗും തയ്യാറാക്കിയത്  ചെന്നൈ ആസ്ഥാനമായ വെൽ സിറ്റി കൺസൾട്ടിംഗ് എഞ്ചിനീയറിംഗ് എന്ന കമ്പനിയാണ്.പ്രസ്തുത കമ്പനി പ്രൊജക്ടിൻ്റെ രൂപരേഖയും,സർവ്വേ, അലൈൻമെൻറ് റിപ്പോർട്ടുകളും ഒരാഴ്ചക്കകം RBDC ക്ക് കൈമാറുന്നതാണ്.അതിനു ശേഷം DPR കിഫ് ബിയുടെ അംഗീകാരത്തിനായി RBDC സമർപ്പിക്കുകയും അംഗീകാരം ലഭിക്കുന്ന മുറക്ക് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കിൽ അത് ഏറ്റെടുക്കൽ നടപടികളും തുടർന്ന് നിർമ്മാണ പ്രവർത്തിയും ആരംഭിക്കുന്നതാണെന്ന് കാരാട്ട് റസാഖ് എം എൽ എ പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only