മലബാർ മേഖലാ യൂണിയനിൽ ഒരു ദിവസം ശരാശരി ഒന്നേകാൽ ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായി സംഭരിക്കുന്നു. എറണാകുളം മേഖലയിൽ വിതരണത്തിനാവശ്യമായ മുഴുവൻ പാലും അവിടെത്തന്നെ സംഭരിക്കുന്നുണ്ട്. തിരുവനന്തപുരം മേഖലയിലെ സംഭരണത്തിന്റെ കുറവ് മലബാറിൽനിന്നാണ് ഇപ്പോൾ നികത്തുന്നത്. എങ്കിലും അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചത്.
*സംഭരിക്കുന്നതിന് അനുസൃതമായി വിൽപ്പനയില്ല*
പ്രവാസികൾ ഉൾപ്പെടെ കൂടുതൽ ആളുകൾ ക്ഷീരമേഖലയിലേക്ക് എത്തിയതോടെ പാൽ ഉൽപ്പാദനം വർധിച്ചു. സംഭരിക്കുന്നതിനനുസരിച്ച് പാൽ വിൽപ്പന നടക്കുന്നില്ല. അധിക പാൽ മറ്റു രീതിയിൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചത്. ഇതോടൊപ്പം അങ്കണവാടികൾക്കുള്ള പാൽവിതരണം സംസ്ഥാനവ്യാപകമാക്കും. -പി.എ.ബാലൻ, മിൽമ ചെയർമാൻ.
Post a comment