കൊടുവള്ളി: സംസ്ഥാന ബജറ്റില്‍ കൊടുവള്ളി മണ്ഡലത്തിലെ പതിനെട്ട് പദ്ധതികള്‍ക്ക് അംഗികാരം. താമരശ്ശേരി പോലീസ് സ്റ്റേഷന് കെട്ടിടം, കൊടുവള്ളി പോലീസ് സ്റ്റേഷന് കെട്ടിടം നവീകരണം, നരിക്കുനി ഫയര്‍ സ്റ്റേഷന് കെട്ടിടം, കിഴക്കോത്ത് കുടുംബാരോഗ്യകേന്ദ്രം, വെള്ളച്ചാല്‍ തെക്കെ തൊടുക പാലം, കരുവന് പൊയില്‍ ആലുംതറ റോഡ്, നടമ്മല്‍ കടവ് പാലങ്ങള്‍, റോഡ് നവീകരണം, പുല്ലാളൂര്‍ പൈമ്പാലുശ്ശേരി റോഡ്, കൊടുവള്ളി നഗരസഭ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, വെളിമണ്ണ പാലം, നരിക്കുനി ആയുര്‍വേദ ആശുപത്രി കെട്ടിടം, താമരശ്ശേരി പള്ളിപ്പുറം റോഡ്, നെല്ലാംകണ്ടി എളേറ്റില്‍ വട്ടോളി റോഡ്, കാപ്പാട് തുഷാരഗിരി അടിവാരം റോഡ്, കോരങ്ങാട് ചമല്‍ കന്നൂട്ടിപ്പാറ റോഡ്, താമരശ്ശേരി മണാശ്ശേരി കൂടത്തായി കടവ് റോഡ്, പുല്ലാഞ്ഞിമേട് കോളിക്കല്‍ ബി വി അബ്ദുള്ള കോയ മെമ്മോറിയല്‍ റോഡ്, കൊട്ടയോട്ടുതാഴം ഒടുപാറ പാലങ്ങാട് റോഡ് എന്നീ പദ്ധതികള്‍ക്കാണ് അഗീകരമായതെന്ന് കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു.
Post a comment