29 January 2021

കൊടുവള്ളിയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളെയും ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തും
(VISION NEWS 29 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:
കൊടുവള്ളി നിയോജകമണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതി വിപുലീകരണം സംബന്ധിച്ച യോഗം കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ കാരാട്ട് റസാഖ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്നു.
ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്ന പദ്ധതിയുടെ അവലോകനവും നടന്നു. ആദ്യഘട്ടത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പരിധിയിലെ 5320 വീടുകളിലാണ്  കുടിവെള്ള കണക്ഷനുകൾ നൽകുന്നത്. ഇതോടെ പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകും, ഇതോടൊപ്പം കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലും മടവൂർ ഗ്രാമപഞ്ചായത്തിൽ 60 വീടുകളിലും  ആദ്യഘട്ടത്തിൽ കുടിവെള്ളം ലഭ്യമാക്കി.
രണ്ടാംഘട്ടത്തിൽ ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്
മടവൂർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിൽ ആണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ വിശദമായ  പ്രോജക്ട് റിപ്പോർട്ട് ഫെബ്രുവരി മാസത്തിൽ തയ്യാറാക്കും. മാർച്ച് മാസത്തോടെ  ഭരണാനുമതിയും ലഭ്യമാകും. 24 മാസത്തിനകം പദ്ധതി പൂർണ്ണമായും പൂർത്തീകരിക്കും. പദ്ധതി പൂർത്തീകരിക്കുന്ന തോടെ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകും. ഇതിനായി മാവൂർ കൂളിമാടിൽ രണ്ട് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറുകൾ സ്ഥാപിക്കും.
 മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വീടുകളിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും.  ഇതിനായി ഏകദേശം 350 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറായി വരുന്നതെന്ന് കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു. 

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹ്മാൻ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ, കേരള വാട്ടർ അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനീയർ ബി. ഷാജഹാൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ.  വിനോദൻ, എക്സിക്യൂട്ടിവ് എജിനിയർ പി.സി. ബിജു, ജമാൽ. പി തുടങ്ങിയവരും ,  വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാരും യോഗത്തിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only