03 ജനുവരി 2021

വിട്ടുവീഴ്ചയ്ക്കില്ലാതെ കർഷകർ റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡ്.
(VISION NEWS 03 ജനുവരി 2021)


ന്യൂഡൽഹി:കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിൽ കേന്ദ്രവുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമാന്തര റിപ്പബ്ലിക് പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനം. രാജ്പഥിൽ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് സമാപിച്ചശേഷം ട്രാക്ടറുകളും ട്രോളികളും മറ്റു വാഹനങ്ങളുമായി കിസാൻ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻപാൽ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇനിയുള്ള ചർച്ചയിലും കേന്ദ്രം വഴങ്ങിയില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം കൂടുതൽ തീവ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ആയിരത്തിലേറെ ട്രാക്ടറുകൾ അണിനിരത്തി റാലി നടത്തും. അന്നേദിവസം തന്നെ, ജയ്‌പുർ ദേശീയപാതയിൽ രണ്ടാഴ്ചയിലേറെയായി ഉപരോധം നടത്തുന്ന കർഷകർ പോലീസ് തടസ്സം ഭേദിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്തു നീങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only