02 ജനുവരി 2021

സർക്കാരും ഗവർണറും തമ്മിൽ പ്രശ്‌നങ്ങളില്ല, എന്റെയും കൂടി സർക്കാരാണ് -ഗവർണർ
(VISION NEWS 02 ജനുവരി 2021)


പാറശ്ശാല(തിരുവനന്തപുരം):സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും ഈ സർക്കാർ തന്റെകൂടി സർക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ദർശനത്തിനെത്തിയ ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നിയമസഭയുടെ റഗുലർ സെഷന് അനുമതി നൽകിയിരുന്നു. എന്നാൽ പ്രത്യേക സമ്മേളനത്തിന് ആവശ്യമുയർന്നപ്പോൾ അതിനായി എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് ആരായുകയാണുണ്ടായത്. അതിൽ തൃപ്തികരമായ രീതിയിലുള്ള വിശദീകരണം ലഭിച്ചതിനെത്തുടർന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ അനുമതി നൽകിയത് -ഗവർണർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only