09 ജനുവരി 2021

വിലക്ക് അവസാനിക്കുന്നു; സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി
(VISION NEWS 09 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് സൗദി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only