13 ജനുവരി 2021

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു; പലയിടത്തും കാണികളുടെ നീണ്ടനിര
(VISION NEWS 13 ജനുവരി 2021)

 

കൊച്ചി: കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നു. രാവിലെ ഒമ്പതുമണിക്ക് വിജയിന്റെ തമിഴ് ചിത്രമായ 'മാസ്റ്റർ' പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ തുറന്നത്. ആദ്യ പ്രദർശനത്തിന് തന്നെ ആവേശത്തോടെ തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ് വിജയ് ആരാധകർ.

സംസ്ഥാനത്തെ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തിൽ പ്രദർശനം. അടുത്തയാഴ്ച മലയാളചിത്രമായ 'വെള്ളം' ഉൾപ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതൽ സ്ക്രീനുകളിൽ പ്രദർശനമുണ്ടാകും.

എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്.

ജനങ്ങൾ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തിൽ തിയേറ്റർ ഉണ്ടായിരുന്ന സംശയങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ആരാധകർ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only