വീട്ടിൽ നിന്നും പള്ളിയിലേക്ക് നമസ്കാരത്തിനായി പോകവേ ഓമശ്ശേരി മങ്ങാട് മാളിയേലത്ത് കുഞ്ഞാലി (65 വയസ്സ്)ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.
ഇന്ന് ഉച്ചക്ക് 12:30 ഓടെയാണ് സംഭവം.കാലിനും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും പരിക്കുകളുമുണ്ട്. പരിക്കേറ്റ ഉടനെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടേയും ഓർത്തോഡോക്ടർ മെഹഫൂസ് അലിയുടേയും നേതൃത്വത്തിൽ അടിയന്തിര സർജറിക്കായി തിയേറ്ററിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പരിക്കിൻ്റെ പൂർണ്ണവിവരണം സർജറിക്കു ശേഷമേ പറയാൻ കഴിയുകയുള്ളൂവെന്നാണ് ഹോസ്പിറ്റൽ അധികൃതർ പറയുന്നത്.
ഓമശ്ശേരിയുടെ വിവിധ ഭാഗങ്ങളിലേ
പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം മാസങ്ങളായി തുടർക്കഥയായി കൊണ്ടിരിക്കുകയാണ്. ഇതുവരേ പന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ മനുഷ്യരെ അക്രമിക്കുന്ന സ്ഥിതിയിലേക്കും എത്തിയിരിക്കുകയാണ്.
ശാന്തിനഗറിൽ വെച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പ് പന്നി ആക്രമണത്തിൽ ബൈക്ക് യാതികനായ മുക്കം സ്വദേശി മരണപ്പെട്ടിരുന്നു.
പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതിയുണ്ടായിട്ടും ബന്ധപ്പെട്ട വിവിധ പഞ്ചായത്ത് അധികൃതർ ഇനി ഒരു ജീവൻ കൂടി അപകടത്തിൽപ്പെടാതിരിക്കാനുള്ള തുടർനടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
Post a comment