03 January 2021

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
(VISION NEWS 03 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകൾ:ഉണ്ണിമായ.

+--------+-------+--------+-------+-------+-----+------+



*ജീവിതരേഖ*

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.

*ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ,*

അറബിക്കഥ (2007)
കഥ പറയുമ്പോൾ (2007)
മാടമ്പി (2008)
സൈക്കിൾ (2008)
നസ്രാണി (2008)
ക്രേസി ഗോപാലൻ (2008)
മിന്നാമിന്നിക്കൂട്ടം (2008)
കലണ്ടർ (2009)
ഭ്രമരം (2009)
പരുന്ത്
ഷേക്സ്പിയർ എം.എ. മലയാളം
ഭഗവാൻ
ഡാഡികൂൾ
ഡ്യുപ്ലിക്കേറ്റ്
കപ്പലുമുതലാളി
ലൗഡ്‌സ്പീക്കർ
മകന്റെ അച്ചൻ
പാസഞ്ചർ
മലയാളി
സമയം
സ്വന്തം ലേഖകൻ
വിന്റർ
ബോഡിഗാർഡ്
ചേകവർ
നല്ലവൻ
ഒരിടത്തൊരു പോസ്റ്റ്മാൻ
ഒരു സ്മോൾ ഫാമിലി
പയ്യൻസ്
പെൺപട്ടാളം
റിങ് ടോൺ
അർജുനൻ സാക്ഷി
ചൈനാ ടൗൺ
സിറ്റി ഓഫ് ഗോഡ്
മാണിക്യക്കല്ല്
നോട്ട് ഔട്ട്
സീനിയേഴ്സ്
പ്രധാന കവിതകൾ
വലയിൽ വീണ കിളികൾ
അനാഥൻ
പ്രണയകാലം
ഒരു മഴ പെയ്തെങ്കിൽ
കണ്ണീർക്കനലുകൾ


*പുരസ്കാരങ്ങൾ*

കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം

Post a comment

Whatsapp Button works on Mobile Device only