25 January 2021

​ശമ്പള കുടിശ്ശിക: മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്
(VISION NEWS 25 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്ടർമാർ വെള്ളിയാഴ്ച ഒ.പി, മുൻകൂട്ടി നിശ്ചിച്ചിട്ടുള്ള ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിക്കും.

അധ്യാപനം, മെഡിക്കല്‍ ബോര്‍ഡ്, വിഐപി ഡ്യൂട്ടി, പേവാര്‍ഡ് അഡ്മിഷൻ എന്നിവ അനിശ്ചിതകാലത്തേക്കും ബഹിഷ്കരിക്കും. അടുത്ത മാസം ഒൻപതാം തീയതി മുതൽ എല്ലാ ഡ്യൂട്ടികളും നിര്‍ത്തിവച്ചുകൊണ്ട് അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only