08 January 2021

സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മഴ​യ്ക്ക് സാ​ധ്യ​ത
(VISION NEWS 08 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് ജി​ല്ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ഒ​ഴി​കെ​യു​ള്ള പ​ത്ത് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യൊ​ല്ലോ അ​ല​ര്‍​ട്ടാ​യി​രി​ക്കും. 

അ​റ​ബി​ക്ക​ട​ലി​ലും ത​മി​ഴ്‌​നാ​ട് തീ​ര​ത്തും രൂ​പം കൊ​ണ്ട ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ഴ​ക്ക് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും പൊ​തു​ജ​നം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്.

Post a comment

Whatsapp Button works on Mobile Device only