*_
ഫറോക്ക്: കളിച്ചു കൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കൽ നിന്നും പുഴയിൽ വീണ പന്തെടുക്കാൻ സഹായിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കരുവൻ തിരുത്തി മഠത്തിൽപ്പാടം വേട്ടുവൻ തൊടി അബ്ദുൾ ഗഫൂറിൻ്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കുട്ടികൾ പന്ത് കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീഴുകയും ഇത് കണ്ട മുർഷിദ് പുഴയിൽ നിന്ന് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു.
നാട്ടുകാരും പോലീസും മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നി ശമന സേന അംഗങ്ങളും തിരച്ചിൽ നടത്തി രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തി.
ഫാറൂഖ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് മുർഷിദ്.
*മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.*
Post a comment