ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി യൂനുസ് അമ്പലക്കണ്ടിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി സൈനുദ്ദീൻ കൊളത്തക്കരയും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി സുഹറ ടീച്ചറും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ എ.കെ.ചിന്നൻ നേതൃത്വം നൽകി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ സ്വാഗതം പറഞ്ഞു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ യൂനുസ് അമ്പലക്കണ്ടി എട്ടാം വാർഡിൽ(അമ്പലക്കണ്ടി) നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ സൈനുദ്ദീൻ കൊളത്തക്കര പതിമൂന്നാം വാർഡിൽ (കൊളത്തക്കര)നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായ സുഹറ ടീച്ചർ പതിനൊന്നാം വാർഡിൽ(നടമ്മൽ പൊയിൽ) നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വൈസ് പ്രസിഡണ്ട് രാധാമണി ടീച്ചർ,യു.ഡി.എഫ്.നേതാക്കളായ കെ.കെ.അബ്ദുല്ലക്കുട്ടി,റസാഖ് മാസ്റ്റർ തടത്തിമ്മൽ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ.റസാഖ് മാസ്റ്റർ കൈവേലി മുക്ക്,പി.വി.സ്വാദിഖ്,യു.കെ.ഹുസൈൻ,സി.കെ.ഖദീജ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
Post a comment