ഡൽഹി പോലീസിന്റെ കനത്ത കാവലിനും കർശന നിർദേശങ്ങൾക്കുമിടെ ഇന്നു കർഷകരുടെ ട്രാക്ടർ റാലി. തലസ്ഥാന നഗരത്തെ വലയംവയ്ക്കും വിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ടർ റിംഗ് റോഡിൽ റാലി സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
അതിനിടെ, റാലി നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ അനൗദ്യോഗിക നിർദേശം നൽകിയതായും എന്നാലതു പിന്നീടു പിൻവലിച്ചതായും വിവരമുണ്ട്.
ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്കാണ് ഇന്ധനം നൽകേണ്ടെന്ന് സർക്കാർ നിർദേശം നൽകിയിരുന്നത്. ഇതറിഞ്ഞതോടെ നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.
റാലിയിൽ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കർഷക സംഘടനകൾ അവകാശപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ