കൊടുവള്ളി : കൊടുവള്ളി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്ത ഭാഗത്ത് അപകടങ്ങൾ പതിവാക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നേതൃത്വത്തിൽ യോഗം ചേർ ന്നു. പ്രവർത്തി പൂർത്തിയായ പരപ്പൻപൊയിൽ മുതൽ വാവാട് ഇരുമോത്ത് വരെയുള്ള ഭാഗ ങ്ങൾ ചൊവ്വാഴ്ച മുതൽ ടാറിംഗ് ചെയ്യാനും പണി നടക്കുന്ന പ്രദേശങ്ങളിൽ 250 മീറ്റർ വിട്ട് സൂചനാ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
ദേശീയപാത അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി.കെ. ജമാൽ, കൊടുവള്ളി നഗരസഭ അധ്യക്ഷൻ വെള്ളറ അബ്ദു, കൊടുവള്ളി സിഐ പി. ചന്ദ്രമോഹൻ, എസ്ഐ എ. സായൂജ് കുമാർ, കൗൺസിലർമാരായ കെ. ശിവദാസൻ, പി. വി. ബഷീർ, ടി. മൊയ്തീൻ കോയ, വാതകപെപ്പ് ലൈൻ ഉദ്യോഗസ്ഥരായ നിധിൻ നസ്റദീൻ, കെ.കെ. രാഹുൽ, സി.ആർ. അയ്യപ്പദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വേണ്ട രീതിയിൽ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാതെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്ന് വരുന്ന ദേശീയപാത 766ൽ വാവാടിനും വെണ്ണക്കാടിനുമിടയിൽ തുടർച്ചയായ അപകടങ്ങൾ നടന്നതോടെയാണ് അധികൃതരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്.
Post a comment