കൊടുവള്ളി :
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യം മുന്നണികൾ സംഘപരിവാരത്തെ പ്രീണിപ്പിക്കാൻ ഉപപയോഗപ്പെടുത്തുകയാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽമജീദ് പ്രസ്താവിച്ചു.
എസ്ഡിപിഐ പനക്കോട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂഡി എഫും,എൽഡിഎഫും പരസ്പരം മുസ്ലിം പ്രാമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളെ വർഗീയതയും, തീവ്രവാദവും ആരോപിക്കുകയാണ്.മുസ്ലിം വിരുദ്ധ പൊതുബോധവും, വർഗീയധ്രുവീകരണവും സൃഷ്ടിക്കുന്നതിന്റെ അത്യന്തികമായ നേട്ടം സംഘപരിവാരത്തിനാണ്. തീവ്രവാദ ചാപ്പയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ മുസ്ലിം ലീഗ് മറ്റു സമുദായ സംഘടനകളുടെ മേൽ തീവ്രവാദം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി യുടെ ആരോപണമാണ് സ്ഥാപിക്കപ്പെടുന്നത്.ഇടതു വലതു മുന്നണികളുടെ പെട്ടിയിൽ വീഴേണ്ട മതേതര വോട്ടുകൾ ബിജെപിക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അധികാരക്കൊതി മൂത്ത് സമുദായത്തെ സംഘപരിവാറിന് ഒറ്റു കൊടുക്കുന്ന ലീഗ് നേതൃത്വത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ വൈകിയാൽ സമുദായം വലിയ വില നൽകേണ്ടി വരും.
എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ടി.പി. യുസുഫ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് പി.ടി.അഹമ്മദ് യോഗം ഉദ്ഘാടനം നിർവഹിച്ചു.ആബിദ് പാലക്കുറ്റി,ഷംസുദ്ധീൻ തങ്ങൾ,മുഹമ്മദലി.പി. തുടങ്ങിയവർ സംസാരിച്ചു.സിദ്ധീഖ് കരുവൻപൊയിൽ,മുഹമ്മദ് വരുവിൻകാലയിൽ ,
ഇബ്രാഹിം കയമാക്കിൽ,
അബ്ദുൽറസാഖ് വേങ്ങാത്തറമ്മൽ സംബന്ധിച്ചു.
Post a comment