സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതായിരിക്കും ഈ സർക്കാരിന്റെ കാലത്തെ അവസാന ബജറ്റെന്നും നിരവധി ക്ഷേമപദ്ധതികൾ പ്രതീക്ഷിക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് കൈയടി നേടാൻ മാത്രമുള്ള ബജറ്റായിരിക്കില്ല. പാവപ്പെട്ടവരുടെ ക്ഷേമം വർധിപ്പിക്കാനുള്ള നടപടികൾക്കൊപ്പം ദീർഘകാലത്തേക്ക് കേരളത്തെ പരിവർത്തനം ചെയ്യുന്നതിന് അടിസ്ഥാനപരമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടമെടുപ്പിൽ വേവലാതി വേണ്ട. പ്രതിപക്ഷം ജനങ്ങളിൽ ഭീതിയുണ്ടാക്കുകയാണ്. സംസ്ഥാനം കടമെടുക്കുന്നത് നിബന്ധനകൾക്കുള്ളിൽ നിന്നാണെന്നും ഐസക് വ്യക്തമാക്കി.
Post a comment