01 ജനുവരി 2021

കിലുക്കം ഓൺ ലൈൻ കലാമേള സമാപിച്ചു. രാഗം ഗ്രൂപ്പ് ചാമ്പ്യൻമാരായി
(VISION NEWS 01 ജനുവരി 2021)

ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ മൂന്നുദിവസങ്ങളിലായി നടന്ന ഓൺലൈൻ കലാമേളയിൽ 104 പോയിന്റ് നേടിരാഗം ഗ്രൂപ്പ് ചാമ്പ്യൻമാരായി .92 പോയിന്റ് നേടിയ ലയം ഗ്രൂപ്പ് രണ്ടാംസ്ഥാനവും, 76 പോയിന്റ് നേടിയ താളം ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി .കിഡ്സ്, ചിൽഡ്രൻസ്, സബ് ജൂനിയർ വിഭാഗങ്ങളിൽ 30 ഇനങ്ങളിലാണ് മത്സരം നടന്നത്.വിവിധ ഗ്രൂപ്പുകൾക്ക് അധ്യാപകരായ സക്കീർ ഹുസൈൻ, പി.ഐ.ബുഷ്റ. ജസീല എന്നിവർ നേതൃത്വം നൽകി.കലാമേള പ്രശസ്ത കാഥികൻ മുഹമ്മദ് അപ്പ മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.പ്രഭ. അധ്യക്ഷം വഹിച്ചു.ഇ കെ.ഷൗക്കത്തലി സ്വാഗതവും, ഇ.അഷ്റഫ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only