കൂടത്തായി: കൂടത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റി ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചെവ്വാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ എ.കെ.കാതിരി ഹാജി അധ്യക്ഷനായി. കൊടുവള്ളി മണ്ഡലം ജന: സിക്രട്ടറി എ.കെ.അബ്ദുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ച് കൊണ്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ, വൈസ് പ്രസിഡണ്ട് രാധാമണി ടീച്ചർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഹ്റൂഫ് തട്ടാഞ്ചേരി, വാർഡ് മെമ്പർമാരായ എം. ഷീജ ബാബു, കെ.കരുണാകരൻ മാസ്റ്റർ, യൂനസ് അമ്പല കണ്ടി, ഇബ്രാഹീം പറങ്ങോട്ടിൽ, സൈനുദ്ധീൻ കൊളത്തക്കര, സീനത്ത് തട്ടാഞ്ചേരി, ഷീല ഷൈജു, ഉഷാദേവി എന്നിവരും യൂണിറ്റ് ഭാരവാഹിക ളായഎം.അപ്പു വൈദ്യർ, കെ.വി.യൂസഫ്, സി.ടി മൊയ്തീൻ, നിസാർ എ.കെ, പ്രതീഷ് പി.പി, കെ.മജീദ്,എന്നിവർ പ്രസംഗിച്ചു. യുത്ത് വിംങ്ങ് മണ്ഡലം ട്രഷറർ സത്താർ പുറായിൽ സ്വാഗതവും പി.കെ. ഇബ്രാഹീം നന്ദിയും പറഞ്ഞു മുഴുവൻ മെമ്പർ മാർക്കും സ്നേഹോപഹാരം നൽകി.
Post a comment