സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അതി ജീവനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് സമുദായത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനത്തിന്റെ വാതിലുകള്‍ വെട്ടിത്തുറന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗെന്നും,അതിന്റെ പ്രത്യക്ഷവും,പരോക്ഷവുമായ ജീവിക്കുന്ന ഉദാഹരണങ്ങള്‍ കേരളത്തില്‍ കാണാന്‍ കഴിയുമെന്നും മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വക്കറ്റ് ഫൈസല്‍ ബാബു പ്രസ്താവിച്ചു.
കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മുന്നൊരുക്കവൂം,
കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കുളള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പറക്കുന്ന് അദ്ധ്യക്ഷനായി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്
എം.എ.ഗഫൂർ മാസ്റ്റര്‍,
ജനറല്‍ സെക്രട്ടറി
പി.ഡി നാസർ മാസ്റ്റര്‍,
സെക്രട്ടറി വി.അബ്ദുദുൽ അസീസ്,യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളായ
മുജീബ് ആവിലോറ,
ഇഖ്ബാല്‍ കത്തറമ്മല്‍,എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി.റഊഫ്,
മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ജാഫര്‍ നരിക്കുനി,
മുജീബ് ചളിക്കോട്,
പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ
ഫസൽ ആവിലോറ,
മുഹമ്മദലി ഈസ്റ്റ് കിഴക്കോത്ത്,
ജാഫർ അരീക്കര,പി.കെ സിറാജ്,
ഉമര്‍ സാലി, റസാഖ് മലയിൽ
തുടങ്ങിയവർ സംബന്ധിച്ചു.
കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നസ്റി,
വൈസ്സ് പ്രസിഡണ്ട് വി.കെ.അബ്ദുറഹ്മാന്,
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി.എം.ഷറഫുന്നിസ ടീച്ചര്‍,
ബ്ലോക് പഞ്ചായത്ത് മെമ്പര്‍ മാരായാ, കെ എം അഷ്റഫ് മാസ്റ്റർ,ടി.എം.രാധാകൃഷ്ണന്,
ഷിജി.എം.ഒരലാക്കോട്,
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ.ജബ്ബാര്‍ മാസ്റ്റര്‍,
റംല മക്കാട്ട് പോയില്,
പ്രിയങ്ക കരൂഞ്ഞിയില്‍,
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റര്‍,
സി.എം.ഖാലിദ്,
കെ.കെ.അബ്ദുല്‍ മജീദ്,
കെ.മുഹമ്മദലി,
അര്‍ഷദ് കിഴക്കോത്ത്,
വി.പി.അഷ്റഫ്,
കെ.പി.വിനോദ് കുമാര്‍,
വഹീദ ടീച്ചര്‍ കല്ല്യാശ്ശേരി,
സാജിദത്ത് ഒഴലക്കുന്ന്,
ജസ്ന കിളിയമ്പ്രടത്തില് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങി.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി.കെ.സെയ്ത് സ്വാഗതവും,ട്രഷറര്‍ എം.കെ.സി.അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ