10 ജനുവരി 2021

യുഡിഎഫ് ബന്ധം അവസാനിപ്പിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; ‘നിയമസഭ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാവില്ല’
(VISION NEWS 10 ജനുവരി 2021)

യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. നിയമസഭ തെരഞ്ഞെടുപ്പില്‍ യാതൊരു വിധ നീക്കുപോക്കും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


യുഡിഎഫ് നീക്കുപോക്കിനായി ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യൊതൊരു ബന്ധവുമില്ല എന്ന് പറഞ്ഞതും തദ്ദേശതെരഞ്ഞെടുപ്പില്‍ അത് ഒരു വിഷയമാക്കി മാറ്റിയതും മുല്ലപ്പള്ളിയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

ഒരു മതരാഷ്ട്രീയ സംഘടനയുമായി യുഡിഎഫിന് ബന്ധമില്ലയെന്ന നിലപാടാണ് മുല്ലപ്പള്ളി ആവര്‍ത്തിച്ചത്. എന്നാല്‍ യുഡിഎഫ് നീക്കുപോക്കിനായി ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയുമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only