29 January 2021

സി.എച്ച് അക്കാദമി വിജയോത്സവ്
(VISION NEWS 29 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി: നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് പ്രവർത്തനം  നൽകുന്ന വിജയോത്സവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ആദ്യ ഉപഹാരം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന്  എജ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ ഡോ.പി.കെ ആരിഫിന്  നൽകി പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.  പദ്ധതിയുടെ ഭാഗമായി മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകും. വിദ്യാർത്ഥികളുടെ  കൂട്ടായ്മകൾ സംഘടിപ്പിച്ച്  സമൂഹത്തിലെ നിർദ്ധര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി വിവിധ പ്രൊജക്ടുകൾക്ക് നേതൃത്വം നൽകും. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതികൾ, പരീക്ഷ ഫോക്കസ് കൂട്ടായ്മ എന്നിവയും നടപ്പിലാക്കും.അക്കാദമി പ്രസിഡൻ്റ് പി. അനീസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് , മുൻസിപ്പൽ ലീഗ് സെക്രട്ടറി കെ.കെ. എ. ഖാദർ , ജാബിർ കരിറ്റിപറമ്പ്, അക്കാദമി സെക്രട്ടറി നൗഫൽ പുല്ലാളൂർ,  പി.സി റാഷിദ് , മുഹമ്മദലി പട്ടിണിക്കര പ്രസംഗിച്ചു.


Post a comment

Whatsapp Button works on Mobile Device only