09 January 2021

വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു.
(VISION NEWS 09 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊച്ചി: കാത്തുകിടപ്പിന്റെ മുഷിപ്പിന് ഇനി ഗുഡ് ബൈ പറയാം. ദേശീയപാത 66-ൽ ടോപ് ഗിയറിൽ കുതിക്കാനുള്ള അവസരം കൈവന്നു. വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് തുറന്നുനൽകി. 11 മണിയോടെ കുണ്ടന്നൂർ മേൽപ്പാലവും തുറന്ന് നൽകും.

വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായിട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമായതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. അഭിമാനാർഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങിൽ ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളിൽ മുഖ്യാതിതിഥിയാണ്.

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.

വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മന്ത്രി ജി.സുധാകരൻ ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തിൽ പണി പൂർത്തിയാക്കാൻ സാധിച്ചതും അനുവദിച്ച തുകയേക്കാൾ കുറഞ്ഞ ചിലവിൽ പണി പൂർത്തിയാക്കാൻ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്നമാണ്. തന്നേക്കാൾ കൂടുതൽ അദ്ദേഹമാണ് ഇതിൽ പ്രയത്നിച്ചതെന്നും സുധാകരൻ പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only