10 ജനുവരി 2021

സൗദിയിലേക്ക് ആദ്യ ഖത്തർ വാഹനം പ്രവേശിച്ചു; മൂന്നര വർഷത്തിന് ശേഷം അതിർത്തി തുറന്നു
(VISION NEWS 10 ജനുവരി 2021)

മൂന്നര വർഷത്തെ ഉപരോധം അവസാനിപ്പിച്ചതോടെ ഖത്തറിൽ നിന്നും ആദ്യ വാഹനം സൗദിയിലേക്ക് പ്രവേശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധം വീണ്ടും തുറന്നതായി യാത്രക്കാർ പറഞ്ഞു. ചരക്കു നീക്കങ്ങളും ഉടൻ ആരംഭിച്ചേക്കും. ഇതോടെ ബിസിനസ് പ്രതീക്ഷയിലാണ് പ്രവാസികൾ.

പൂക്കൾ നൽകിക്കൊണ്ട് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥർ ആദ്യ വാഹനത്തെ സ്വീകരിച്ചു. ഖത്തറിൽ നിന്നും അബൂ സംറ അതിർത്തി കടന്ന് സൗദിയിലെ സൽവ അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാവരേയും സ്വീകരിക്കാൻ സജ്ജമാണെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. സൗദിയിൽ നിന്നും ഖത്തറിൽ നിന്നും പരസ്പരം വിവാഹം കഴിച്ചവർക്ക് ഇതോടെ സമാഗമം എളുപ്പമായി. ഒപ്പം ചരക്കു വാഹനങ്ങളുടെ നീക്കവും ഉടൻ തുടങ്ങും. പ്രതിവർഷം 700 കോടി റിയാലിന്റെ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപര ബന്ധവും ഊഷ്മളമാകുന്നത് ഇരു രാജ്യങ്ങൾക്കും നേട്ടമാകും.

ഈ മാസം 11നാണ് ദോഹയിൽ നിന്നും സൗദിയിലേക്കുള്ള ആദ്യ വിമാനം. ഉപരോധ സമയത്ത് ഇറാൻ വ്യോമപാത ഉപയോഗിച്ചാണ് ഖത്തർ വിമാനങ്ങൾ പറന്നത്. ഉപരോധമവസാനിച്ചതോടെ ബില്യൺ കണക്കിന് ഡോളറിന്റെ ചെലവ് ഖത്തർ വിമാനങ്ങൾക്ക് കുറക്കാനാകും. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും തീരുമാനം നേട്ടമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only