22 January 2021

കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം;നിരവധി മരണം
(VISION NEWS 22 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിൽ ഉഗ്ര സ്ഫോടനത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു.

ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ പുറത്തേക്കിറങ്ങി ഓടി.

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ബിഹാർ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിിയിലുണ്ടായിരുന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. റോഡുകൾ പോലും വിണ്ടു കീറി, വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു.

Post a comment

Whatsapp Button works on Mobile Device only