ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയുടെ വർധന ആണ് ഉണ്ടായത്. എന്നാൽ, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻെറ വിലയിൽ മാറ്റമില്ല.ഇതനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിൻെറ വില ഡൽഹിയിൽ 1349 രൂപയും, കൊൽക്കത്തയിൽ 1410 രൂപയും, ചെന്നൈയിൽ 1463.50 രൂപയുമാണ്.ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം രണ്ടുതവണ വർധിപ്പിച്ചിരുന്നു.
Post a comment